പൗരന്മാര്ക്ക് ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന വിവിധ സേവനങ്ങള്‍, അവ ലഭ്യമാക്കുന്നതിനുള്ള സമയപരിധി, ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥര്‍, പരാതി പരിഹാര സംവിധാനം എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖയാണ് പൗരാവകാശ രേഖ (Citizen Charter).
ഇത് സുതാര്യവും സമയബന്ധിതവും ഉത്തരവാദിത്തമുള്ളതുമായ സേവനവിതരണം ഉറപ്പാക്കുന്നതിനും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തില്‍ ലഭ്യമാക്കുകയും പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.